വളപട്ടണം: ബേക്കലിലെ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തായ നിർമ്മാണ തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല. പുഴയിൽ തിരച്ചിൽ നടത്തിയ സംഘത്തിന് മറ്റൊരാളുടെ മൃതദേഹം കണ്ടുകിട്ടി. അഴീക്കോട് കപ്പക്കടവിലെ ചേലോറ കണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (45) മൃതദേഹമാണ് കണ്ടുകിട്ടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് മൃതദേഹം ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി.ബpirക്കലിൽ നിന്നും യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ പെരിയാട്ടടുക്കത്തെ രാജു (39)വിനെഇനിയും കണ്ടെത്താനായില്ല. ഇയാളെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ ഉച്ചയോടെ ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോകുകയും ഭർത്താവും മക്കളും ഇവരെ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.. ഞായറാഴ്ചയാണ് യുവതിയെയും ആൺ സുഹൃത്തിനെയും കാണാതായത്. ഇരുവരും വളപട്ടണം പുഴയുടെ പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്
Another body found during search for young man who jumped with young woman